India Mirror News
  • May 15, 2026
  • Last Update May 15, 2026 8:26 am
  • India

Blog

Politics

മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു; ചെന്നിത്തല ഡൽഹിയിൽ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് ഡൽഹിയിലേക്ക് വ്യാപിക്കുന്നു. ഗ്രൂപ്പ് തർക്കങ്ങൾ മുറുകുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കാണ് അദ്ദേഹം എത്തിയതെങ്കിലും, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മുൻനിർത്തിയാണെന്നാണ് സൂചന. രാഹുൽ ഗാന്ധി നിലവിൽ ഡൽഹിയിലില്ലാത്തതിനാൽ ഖർഗെയെ കണ്ട് […]

Read More
Breaking News

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി; വിവിധയിടങ്ങളിൽ ബസുകൾ തടഞ്ഞു

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ആറ് മണി വരെ നീളുന്ന ഹർത്താലിൽ, വിവിധയിടങ്ങളിൽ സമരാനുകൂലികൾ ബസുകൾ തടയുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും നിതിൻ രാജ് പഠിച്ചിരുന്ന കണ്ണൂരിലും സമരക്കാർ റോഡുകൾ ഉപരോധിക്കുകയും ബസുകൾ തടയുകയും ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ജനകീയ ഹർത്താലാണെന്നും പൊതുസമാധാനത്തിന് ഭംഗം വരുത്തില്ലെന്നും […]

Read More
weather

വേനൽ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. മെയ് ഒന്നാം തീയതിയോടെ പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പുറമെ വയനാട്ടിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. മഴയെത്തുന്നത് ആശ്വാസകരമാണെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള കഠിനമായ […]

Read More
Kerala

മുഖ്യമന്ത്രി ചർച്ചയിൽ സതീശന് ലീഗിന്റെ പച്ചക്കൊടി; കോൺഗ്രസിൽ അതൃപ്തി

യുഡിഎഫ് അധികാശ്രേണിയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ നീക്കം സജീവമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുസ്ലിം ലീഗ് പിന്തുണ നൽകുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ ചൂടുപിടിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം മുന്നണിയെ രാഷ്ട്രീയമായി പുനരുജ്ജീവിപ്പിക്കുന്നതിൽ സതീശൻ നിർണ്ണായക പങ്ക് വഹിച്ചുവെന്നും, അദ്ദേഹത്തിന്റെ നേതൃപാടവം ഹൈക്കമാൻഡ് പരിഗണിക്കുമെന്നുമാണ് സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് പരസ്യ നിലപാട് സ്വീകരിക്കുന്നത് മുന്നണി […]

Read More
Kerala

വയനാട് പുനരധിവാസം: സർക്കാരിനെ വിശ്വസിച്ചത് തിരിച്ചടിയായി

വയനാട് പുനരധിവാസ പദ്ധതികൾ വൈകാൻ കാരണം സംസ്ഥാന സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് അഖീലന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശനം തൃക്കൈപ്പറ്റയിൽ നടക്കുന്നതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഭൂമി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ലീഗും കാത്തിരുന്നതെന്നും, എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീണ്ടുപോയതാണ് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ നിന്നുള്ള സഹായങ്ങൾ ഉൾപ്പെടെ സർക്കാർ പദ്ധതിക്കായി മാറ്റിവെച്ച കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, അവർ സർക്കാരിനെ അമിതമായി വിശ്വസിച്ചു […]

Read More
Breaking News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 30 മിനിറ്റ് വരെ പവർകട്ട്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി ഔദ്യോഗികമായി തീരുമാനിച്ചു. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രമീകരണം വഴി 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി മുടങ്ങുക. അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളെ വലയ്ക്കുന്നു എന്ന പരാതി ശക്തമായ സാഹചര്യത്തിലാണ്, വൈദ്യുതി മുടങ്ങുന്ന വിവരം മുൻകൂട്ടി എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കാൻ ബോർഡ് തീരുമാനിച്ചത്. കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതിയുടെ ആവശ്യകത റെക്കോർഡ് വേഗത്തിൽ ഉയർന്നത് പ്രസരണ-വിതരണ ശൃംഖലയെ കടുത്ത […]

Read More
Crime

നിതിൻ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകൾ സംയുക്തമായാണ് രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും നടക്കും. സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള അധ്യാപകരായ ഡോക്ടർ റാമും സംഗീത നമ്പ്യാരും […]

Read More
Election

ബംഗാളിൽ രണ്ടാം ഘട്ട പ്രചാരണം നാളെ തീരും;ചരിത്ര പോളിംഗിന്റെ ആവേശത്തിൽ വോട്ടെടുപ്പിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ രാഷ്ട്രീയ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കൊൽക്കത്ത ഉൾപ്പെടെയുള്ള 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ 93 ശതമാനത്തിലധികം വരുന്ന റെക്കോർഡ് പോളിംഗ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. അത്യന്തം വാശിയേറിയ വോട്ടെടുപ്പ് ഭരണവിരുദ്ധ വികാരമാണോ അതോ തൃണമൂൽ കോൺഗ്രസിന് അനുകൂലമായ തരംഗമാണോ എന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, രണ്ടാം ഘട്ടത്തിലും വൻതോതിൽ വോട്ടർമാരെ എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. തങ്ങളുടെ […]

Read More
Breaking News

ചെർണോബിൽ: നാൽപ്പത് വർഷങ്ങൾക്കിപ്പുറവും പുകയുന്ന ആണവക്കനൽ

ചെർണോബിൽ എന്ന പേര് കേൾക്കുമ്പോൾ ഇന്നും ലോകത്തിന്റെ മനസ്സാക്ഷിയിലുണ്ടാകുന്നത് ഒരുതരം ഭീതിയും വേദനയുമാണ്. നാൽപ്പത് വർഷങ്ങൾക്കപ്പുറം ഒരു ആണവനിലയത്തിൽ ഉണ്ടായ യാദൃശ്ചികമായ തകരാർ എന്ന നിലയിൽ നിന്ന് മാറി, ആധുനിക യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഈ പ്രദേശം വീണ്ടും ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. 1986 ഏപ്രിൽ 26-ന് നാലാം റിയാക്ടറിലുണ്ടായ ആ മഹാസ്ഫോടനം വിതച്ച നാശം എത്രത്തോളമായിരുന്നു എന്ന് ഇന്നും പൂർണ്ണമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അന്ന് അന്തരീക്ഷത്തിലേക്ക് പടർന്ന മാരകമായ റേഡിയോ ആക്ടീവ് ഘടകങ്ങൾ […]

Read More
Health

കേരളത്തിൽ പാമ്പുകടി വർധിക്കുന്നു; ഇന്നലെ മാത്രം രണ്ട് മരണം; ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതിനിടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലുമായി രണ്ടുപേർ പാമ്പുകടിയേറ്റ് മരിക്കുകയും തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കടിയേൽക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എറണാകുളം ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റ സംഭവം സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. താലൂക്ക് ആശുപത്രികൾ മുതൽ പ്രത്യേക ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സർക്കാർ അറിയിക്കുമ്പോഴും, ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് ചികിത്സയെ ബാധിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ചൂട് വർധിക്കുമ്പോൾ […]

Read More