India Mirror News

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്; കീഴടങ്ങില്ലെന്ന് ആവർത്തനം

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്; കീഴടങ്ങില്ലെന്ന് ആവർത്തനം

പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, സമീപകാലത്ത് ഇറാന്റെ സൈനിക നടപടികൾക്ക് ഇരയാകേണ്ടി വന്ന പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

ഇറാനെതിരെ മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് ആക്രമണമുണ്ടാകാത്ത പക്ഷം അയൽരാജ്യങ്ങൾക്ക് നേരെ ഇനി മിസൈൽ വിക്ഷേപണങ്ങളോ മറ്റ് പ്രകോപനങ്ങളോ ഉണ്ടാവില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ ടെഹ്‌റാനു പദ്ധതികളില്ലെന്നും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങൾ മാത്രമായിരുന്നുവെന്നുമാണ് ഇറാന്റെ വിശദീകരണം.

അയൽരാജ്യങ്ങൾക്ക് സുരക്ഷാ ഉറപ്പ് നൽകുന്നതോടൊപ്പം തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ തങ്ങളുടെ നിലപാട് കടുപ്പിക്കാനും പെഷസ്കിയാൻ മറന്നില്ല. നിരുപാധികം കീഴടങ്ങണമെന്ന ശത്രുരാജ്യങ്ങളുടെ ആവശ്യം അദ്ദേഹം ആവർത്തിച്ചു തള്ളിക്കളഞ്ഞു. ഇറാൻ കീഴടങ്ങുമെന്നത് വെറും സ്വപ്നം മാത്രമാണെന്നും അത്തരം മോഹങ്ങൾ ശത്രുക്കൾക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. അമേരിക്കയുമായും ഇസ്രായേലുമായും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ, ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രബന്ധം വഷളാകാതിരിക്കാനുള്ള ഇറാന്റെ തന്ത്രപരമായ നീക്കമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

Srem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s. Lorem Ipsum is simply. Srem Ipsum is simply dummying text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s. Lorem Ipsum is simply. Srem Ipsum is simply dummied text of the printing and typesetting industry.




administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *