India Mirror News

സൗദിയിൽ ഹൂതികളുടെ വ്യോമാക്രമണം കനക്കുന്നു; ദമ്മാമിലും ശൈബ എണ്ണപ്പാടത്തുമായി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു; സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

സൗദിയിൽ ഹൂതികളുടെ വ്യോമാക്രമണം കനക്കുന്നു; ദമ്മാമിലും ശൈബ എണ്ണപ്പാടത്തുമായി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു; സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ശൈബ എണ്ണപ്പാടത്തിന് നേരെയും ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടവും ആളപായവും റിപ്പോർട്ട് ചെയ്തു. ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നതിൽ ഒരാൾ ഇന്ത്യൻ പൗരനാണ്. പരിക്കേറ്റ എട്ടുപേരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹൂതി ആക്രമണ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി റദ്ദാക്കി.

അതേസമയം, സൗദിയിലെ ശൈബ എണ്ണപ്പാടത്തിലെ സംസ്‌കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും, അതിന്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാർ കൊല്ലപ്പെട്ടു. ഇവിടെ ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ പൗരനും പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ആക്രമണങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, അത്യാഹിത വിഭാഗത്തിൽ പെടാത്ത തങ്ങളുടെ സർക്കാർ ജീവനക്കാരോടും കുടുംബങ്ങളോടും എത്രയും വേഗം സൗദി വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *