കണ്ണൂർ തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ മിഠായി കടലാസിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീൽ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 185 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി പ്രത്യേകം മിഠായി കടലാസുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തുടർന്ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മുറിക്കുള്ളിലെ എയർ കൂളറിന് ഉള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
You can share this post!
administrator



