India Mirror News

വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ചു

വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ചു

ലപ്പുറം കൽപ്പകഞ്ചേരി എം.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ക്ലാസ് മുറിയിൽ വെച്ചുള്ള അധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കൈയിലെ എല്ല് പൊട്ടിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് വടകര സ്വദേശിയായ ബൽരാജ് എന്ന അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൽപ്പകഞ്ചേരി പോലീസ് കേസെടുത്തത്. ഈ ക്രൂരത പുറത്തുവന്നതിന് പിന്നാലെ ഇതേ അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മർദ്ദനമേറ്റ പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും മുൻപ് ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ ക്രൂരമായ മർദ്ദനമേറ്റിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ സ്കൂൾ അധികൃതരിൽ നിന്നും പോലീസിൽ നിന്നും ശക്തമായ നടപടികളുണ്ടാകണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും രക്ഷിതാക്കളും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *