India Mirror News

ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ഡ്രസിംഗ് റൂമിലെ ഐക്യം തകർത്തു: ഗുരുതര ആരോപണങ്ങളുമായി ഹർഭജൻ സിങ്

ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ഡ്രസിംഗ് റൂമിലെ ഐക്യം തകർത്തു: ഗുരുതര ആരോപണങ്ങളുമായി ഹർഭജൻ സിങ്

ഓസ്ട്രേലിയൻ മുൻ താരം ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. പ്രഖർ ഗുപ്ത പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അന്നത്തെ ഇന്ത്യൻ മാനേജ്‌മെന്റിന്റെ ഏറ്റവും മോശം തീരുമാനമായിരുന്നു ചാപ്പലിനെ കോച്ചാക്കിയതെന്ന് ഹർഭജൻ തുറന്നടിച്ചത്. ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ നയം നടപ്പിലാക്കി ഡ്രസിംഗ് റൂമിലെ ഐക്യം തകർത്ത ചാപ്പൽ, ടീമിലെ കളിക്കാരെ തമ്മിലടിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ നടത്തിയ ഇടപെടലുകളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണെന്ന് ഹർഭജൻ വ്യക്തമാക്കി.

2003 ലോകകപ്പിൽ മികച്ച സൗഹൃദത്തോടെ കളിച്ച കളിക്കാർ ചാപ്പലിന്റെ വരവോടെ പരസ്പരം സംസാരിക്കാത്ത അവസ്ഥയിലായെന്നും, കരുത്തുറ്റ ഒരു നിരയെ അദ്ദേഹം തല്ലിത്തകർക്കുകയായിരുന്നുവെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. അക്കാലത്ത് ഓസ്ട്രേലിയൻ ടീമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുണ്ടായിരുന്ന ഏക ടീം ഇന്ത്യയായിരുന്നു. ഇന്ത്യ ഒത്തൊരുമയോടെ കളിച്ചാൽ ഓസ്ട്രേലിയയ്ക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കി ടീമിനെ തകർക്കാൻ ബോധപൂർവം ഭിന്നത വിതച്ചതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2005 ജൂണിൽ ഇന്ത്യൻ കോച്ചായി ചുമതലയേറ്റ ചാപ്പലിന്റെ കാലഘട്ടം, 2007 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് അവസാനിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *