India Mirror News

നീറ്റ് റദ്ദാക്കണമെന്ന് വിജയ്

നീറ്റ് റദ്ദാക്കണമെന്ന് വിജയ്

നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്നും വിദ്യാഭ്യാസം സംസ്ഥാന സർക്കാരുകളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ആവശ്യപ്പെട്ടു. നീറ്റുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് തങ്ങൾക്കുണ്ടെന്നും വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പരീക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന ആവശ്യത്തിനൊപ്പം, വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിനായി നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും, പൂർണ്ണ അധികാരം കൈമാറുന്നത് വരെ താൽക്കാലിക പരിഹാരമായി സ്‌പെഷ്യൽ കൺകറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്നും പാർട്ടി നിർദ്ദേശിക്കുന്നു.

അതേസമയം, ഭരണകക്ഷിയായ ഡി.എം.കെ നീറ്റ് വിഷയത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി വഞ്ചിക്കുകയാണെന്ന് ടി.വി.കെ രൂക്ഷമായി വിമർശിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഡി.എം.കെ വോട്ട് നേടിയതെന്ന് ചൂണ്ടിക്കാട്ടിയ ടി.വി.കെ നേതാക്കൾ, “നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും” എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്നും വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *