India Mirror News

ഡൽഹിയിലെ പോലീസ് അതിക്രമം: എസ്.എഫ്.ഐയുടെ രാജ്യവ്യാപക പഠിപ്പുമുടക്കലും രാത്രി സമരവും മറ്റന്നാൾ

ഡൽഹിയിലെ പോലീസ് അതിക്രമം: എസ്.എഫ്.ഐയുടെ രാജ്യവ്യാപക പഠിപ്പുമുടക്കലും രാത്രി സമരവും മറ്റന്നാൾ

ന്യൂഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ രാജ്യവ്യാപകമായി പഠിപ്പുമുടക്കാനും രാത്രി സമരം സംഘടിപ്പിക്കാനും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു. സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ ക്ലാസുകൾ ബഹിഷ്കരിക്കുന്നതിനൊപ്പം രാത്രി പത്ത് മണി മുതൽ പിറ്റേന്ന് രാവിലെ വരെയുമാണ് രാത്രി സമരം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രക്ഷോഭ വേദികളാക്കി മാറ്റി ‘ജന്തർ മന്തറുകൾ’ സൃഷ്ടിക്കാനാണ് വിദ്യാർത്ഥി സംഘടനയുടെ തീരുമാനം. ഇതിന് പുറമെ, പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള വേറിട്ടൊരു പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 25, 26 തീയതികളിൽ ഡൽഹി പോലീസിന് ‘മെലഡി’ മിഠായികൾ സമ്മാനമായി നൽകുമെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സംവാദങ്ങളിലൂടെ പരിഹരിക്കണമെന്നും മത്സര പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ച സംഘടന, പ്രക്ഷോഭത്തിന്റെ മറവിൽ ചില സാമൂഹ്യവിരുദ്ധ ശക്തികൾ മനഃപൂർവം അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. രാജ്യത്തെ വിദ്യാർത്ഥിസമൂഹം ബോധവാന്മാരും തികഞ്ഞ ദേശസ്നേഹികളുമാണെന്നും, അതിനാൽ തന്നെ യാതൊരുവിധ രാജ്യവിരുദ്ധ നീക്കങ്ങൾക്കും അവർ ആയുധമാകില്ലെന്നും എ.ബി.വി.പി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *