India Mirror News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. 2025-ൽ ശബരിമലയിലെ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അദ്ദേഹത്തെ പ്രതി ചേർത്തത്. കേസിൽ മുരാരി ബാബുവാണ് ഒന്നാം പ്രതി, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, അജി കുമാർ, കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രധാന പ്രതികൾ. പ്രശാന്തിന് കേസിൽ ഗൂഢാലോചനയിലുള്ള പങ്ക് ഹൈക്കോടതി ശരിവെച്ചിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, രേഖകൾ വ്യാജമായി ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഈ ഏഴു പ്രതികളുടെയും പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നാണ് എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

താൻ ചെയ്യാത്ത കുറ്റത്തിനാണ് ക്രൂശിക്കപ്പെടുന്നതെന്നും സംഭവങ്ങൾക്ക് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ചൂണ്ടിക്കാട്ടി പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ട് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് നടപടിയുണ്ടായത്. ശ്രീകോവിലിന് മുന്നിലുണ്ടായിരുന്ന അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *