India Mirror News

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ് പ്രഖ്യാപനവും ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ് പ്രഖ്യാപനവും ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു

ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്‍റെ (ഡബ്ല്യുഎംസിഎൽ) പ്രഖ്യാപനവും ലോഗോ പ്രകാശനവും കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്നു. മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങിൽ റീമാക്സ് സാം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, ഡബ്ല്യു. എം. സി. എൽ ഡയറക്ടർമാരായ അരുൺ എസ്. ചന്ദ്രൻ, കെ. ജി. ബിജു, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സി.ഇ.ഒയും വേൾഡ് ബോക്സിങ് കൗൺസിൽ ചാമ്പ്യനുമായ കെ. എസ്. വിനോദ് എന്നിവർ ചേർന്ന് ലോഗോ പുറത്തിറക്കി. ഐപിഎൽ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ലീഗിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ടീമുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകും. ആഗോളതലത്തിലെ മലയാളി ക്രിക്കറ്റ് താരങ്ങളെയും സംരംഭകരെയും ഒരേ വേദിയിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ലീഗ്, ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, ബ്ലൂ ടൈഗർ, റീമാക്സ് സാം എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ചടങ്ങിനോടനുബന്ധിച്ച് റീമാക്സ് സാം, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ദുബായ്, ജോർജിയ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം പ്രോപ്പർട്ടികളും വില്ലകളും ഉൾപ്പെടുത്തിയുള്ള എക്സ്പോ ആഗോള നിക്ഷേപകർക്ക് മികച്ച അവസരമൊരുക്കും. ഇതിന്റെ ഭാഗമായി വിവിധ പ്രോപ്പർട്ടി ലോഞ്ചുകളും മലബാർ ഫാഷൻ വീക്ക് ലോഞ്ചും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *