India Mirror News

സിജെപി സമരം: കേസുകൾ റദ്ദാക്കാൻ ഭരണഘടനാപരമായ പ്രത്യേക അധികാരം തേടി കേന്ദ്രം സുപ്രീം കോടതിയിൽ

സിജെപി സമരം: കേസുകൾ റദ്ദാക്കാൻ ഭരണഘടനാപരമായ പ്രത്യേക അധികാരം തേടി കേന്ദ്രം സുപ്രീം കോടതിയിൽ

സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിർണ്ണായക അപേക്ഷ നൽകി കേന്ദ്ര സർക്കാർ. സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹിയിൽ പ്രതിഷേധം നടത്താനിരിക്കെ, മുൻ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 142 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്ന് കേന്ദ്രം ഹർജിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഈ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കും.

അതേസമയം, വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി സെപ്റ്റംബർ അഞ്ചിലെ പ്രതിഷേധ മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിംഗ് നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി, ക്രമസമാധാനം ഉറപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. ഈ ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *