India Mirror News

അരുണാചൽ അതിർത്തിയിൽ സംഘർഷം തുടരുന്നു; ചൈനയ്ക്ക് കേന്ദ്രസർക്കാർ ഇളവുകൾ നൽകുന്നുവെന്ന് ജയറാം രമേശ്

അരുണാചൽ അതിർത്തിയിൽ സംഘർഷം തുടരുന്നു; ചൈനയ്ക്ക് കേന്ദ്രസർക്കാർ ഇളവുകൾ നൽകുന്നുവെന്ന് ജയറാം രമേശ്

അരുണാചൽ പ്രദേശിലെ അതിർത്തി തർക്കങ്ങൾ നിലനിൽക്കെ കേന്ദ്രസർക്കാർ ചൈനയ്ക്ക് തുടർച്ചയായി ഇളവുകൾ നൽകുകയാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അതിർത്തിയിലെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കുന്ന കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിഷയം ഉയർന്നുവരുമ്പോൾ പൂർണ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പാരിസ്ഥിതിക, ജല സുരക്ഷയ്ക്ക് വൻ ഭീഷണിയാകുന്ന തരത്തിൽ അരുണാചൽ അതിർത്തിയിലെ നഗരങ്ങളുടെ പേരുകൾ മാറ്റുന്ന നടപടികളുമായും 60,000 മെഗാവാട്ടിന്റെ അണക്കെട്ട് നിർമ്മാണവുമായും ചൈന മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അരുണാചൽ പ്രദേശിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (PLA) അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) വീരോചിതമായ പ്രകടനത്തെ ഡയറക്ടർ ജനറൽ പ്രശംസിച്ച കാര്യവും ജയറാം രമേശ് ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടി പോരാടുന്ന സൈന്യത്തിന് അർഹമായ പ്രശംസ ലഭിക്കുമ്പോഴും പ്രധാനമന്ത്രി ചൈനീസ് വിഷയത്തിൽ വിട്ടുവീഴ്ച തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അതിർത്തി കാക്കുന്ന ഐ.ടി.ബി.പി മേധാവി ശത്രുജിത് കപൂർ, അരുണാചലിലെ വിവിധ മേഖലകളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *