സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയിലും, പവന് 1,240 രൂപയുടെ കുറവോടെ 1,05,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പവന് 800 രൂപയോളം താഴ്ന്ന് 1,07,120 രൂപയിലെത്തിയ നിരക്ക് ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ നിരക്കിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്ന നിലവാരത്തിൽ തുടർന്ന ശേഷമാണ് സ്വർണവില താഴേക്ക് പതിച്ചത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.



