India Mirror News

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി നിയമിതനായ ഒഴിവിലാണ്, സിക്കിം ഗവർണറായിരുന്ന മാഥൂർ കേരളത്തിലേക്ക് എത്തിയത്. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തപ്പോൾ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.

നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ എത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചുമതലയേറ്റ ശേഷം മാഥൂർ പ്രതികരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *