India Mirror News

നേപ്പാൾ മിന്നൽ പ്രളയം: മരണം 900 കടന്നു; നാലായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുന്നു

നേപ്പാൾ മിന്നൽ പ്രളയം: മരണം 900 കടന്നു; നാലായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുന്നു

മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ തിരച്ചിൽ ഊർജിതമായി തുടരുന്നു. ഇതുവരെ 903 മൃതദേഹങ്ങളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. മലയാളി തീർത്ഥാടകരും വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ 933 പേരും അടക്കം നാലായിരത്തിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കാണാതായ 4,247 പേരിൽ 275 ഇന്ത്യക്കാരും ഉൾപ്പെടുന്നു. കാണാതായവരിൽ നേപ്പാൾ പോലീസിലെ 25 പേരും നേപ്പാൾ ആർമിയിലെ 45 പേരുമുണ്ട്.

ഇന്ത്യയിൽ നിന്നുള്ള പ്രത്യേക തുരങ്ക രക്ഷാപ്രവർത്തന സംഘവും ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരും അടക്കം ഇരുപതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലവിൽ രക്ഷാപ്രവർത്തന രംഗത്തുള്ളത്. അതേസമയം, താൽക്കാലിക തടയണകൾ തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചിത്വാൻ ജില്ലയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ (272 എണ്ണം) കണ്ടെടുത്തത്. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കാനാണ് അധികൃതരുടെ തീരുമാനം. അതിനിടെ, പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായമായി ചൈന 2.2 മില്യൺ യുഎസ് ഡോളർ അനുവദിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *