India Mirror News

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം: അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷം

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം: അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷം

പശ്ചിമേഷ്യയിൽ ആക്രമിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നു. തങ്ങളുടെ അഞ്ച് കപ്പലുകൾ അമേരിക്കൻ സേന തകർത്തതിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) പ്രത്യാക്രമണം നടത്തി. ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിലുമായിരുന്നു അമേരിക്കൻ ആക്രമണം. ഇറാന്റെ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. പ്രതികാര നടപടിയായി രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. കൂടാതെ, അമേരിക്കൻ പിന്തുണയോടെ ബദൽ കപ്പൽച്ചാലുകളിലൂടെ നീങ്ങിയ 10 കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി. കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണ ടാങ്കറുകൾ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, കപ്പലുകളിലെ ജീവനക്കാരോട് ഉടൻ ഒഴിയാനും ആവശ്യപ്പെട്ടു.

സംഘർഷം കടുക്കുന്നതിനിടെ, ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന 36 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 27 ഇറാനിയൻ എയർലൈനുകൾക്കും യു.എസ് ട്രഷറി വകുപ്പ് ശക്തമായ ഉപരോധം ഏർപ്പെടുത്തി. അതേസമയം, സൗദിയിലെ നാല് നഗരങ്ങളിൽ ആക്രമണം നടന്നതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയും യെമൻ സർക്കാർ സൈന്യവും തിരിച്ചടി തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ പോരാട്ടം വൻ പ്രതിസന്ധിയായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്ന് ബാരലിന് 99.49 ഡോളറിലെത്തി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *