India Mirror News

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി നേരിടാൻ കെ.എസ്.ഇ.ബി അടിയന്തര യോഗം ഇന്ന്

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി നേരിടാൻ കെ.എസ്.ഇ.ബി അടിയന്തര യോഗം ഇന്ന്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള പീക്ക് സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി വരും. ഇതിനായി പീക്ക് സമയങ്ങളിൽ കുറഞ്ഞത് 500 ഫീഡറുകളെങ്കിലും അരമണിക്കൂർ വീതം ഓഫാക്കേണ്ടി വന്നേക്കും. കടുത്ത വേനലും അന്തരീക്ഷ താപനില ഉയർന്നതും കാരണം പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം അയ്യായിരം മെഗാവാട്ടിലേക്കും പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്കും അടുക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി വൈദ്യുതമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ഇന്ന് അടിയന്തര യോഗം ചേരും.

ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ നേരിടുന്ന 12,000 മെഗാവാട്ടിന്റെ കുറവും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതക്കുറവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രാജ്യത്താകമാനം ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല. സ്വകാര്യ കമ്പനികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാധാരണക്കാർക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്നതിനാലാണ് നിയന്ത്രണങ്ങളിലേക്ക് കടക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതമാകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *