India Mirror News

കടുത്തുരുത്തിയിൽ പ്രതിഭാസംഗമവും എം.എൽ.എ. എക്‌സലൻസ് അവാർഡ് ദാനവും ജൂലായ് 10-ന്

കടുത്തുരുത്തിയിൽ പ്രതിഭാസംഗമവും എം.എൽ.എ. എക്‌സലൻസ് അവാർഡ് ദാനവും ജൂലായ് 10-ന്

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള എം.എൽ.എ. എക്‌സലൻസ് അവാർഡ് ദാനവും പ്രതിഭാസംഗമവും ജൂലായ് 10 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവർ, വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടാണ് ഈ വിപുലമായ സംഗമം സംഘടിപ്പിക്കുന്നത്. കേരള ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫാണ് ഈ വിവരം അറിയിച്ചത്. എല്ലാ വർഷവും മുടക്കം കൂടാതെ നടത്തിവരുന്ന ഈ പ്രതിഭാ സംഗമം ഇത്തവണ മുൻവർഷങ്ങളേക്കാൾ കൂടുതൽ വിപുലമായ ക്രമീകരണങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ അക്കാദമികളുടെയും അവാർഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പുത്തൻ പ്രതിഭകളെയും ചടങ്ങിൽ വെച്ച് ആദരിക്കും. കൂടാതെ കലാ, കായിക, സാഹിത്യ രംഗങ്ങളിൽ മികച്ച വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ഈ ചടങ്ങിന്റെ ഭാഗമാകും. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എ. എക്‌സലൻസ് അവാർഡിനായി ആയിരത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളത്. ഇവർക്കുള്ള പുരസ്‌കാര സമർപ്പണം മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും. എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകളിൽ നൂറുശതമാനം വിജയവും മികച്ച നേട്ടങ്ങളും കൈവരിച്ച സ്‌കൂളുകൾക്കും വിദ്യാർത്ഥി പ്രതിഭകൾക്കുമുള്ള പ്രത്യേക അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രതിഭാസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയും പ്രതിഭകളെ അനുമോദിക്കുകയും ചെയ്യും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *