India Mirror News

സഞ്ജു യഥാർത്ഥ ടീം മാൻ, സൂര്യവംശിക്കായി ഓപ്പണിങ് മാറിയത് വലിയ കാര്യം: പ്രശംസയുമായി വസീം ജാഫർ

സഞ്ജു യഥാർത്ഥ ടീം മാൻ, സൂര്യവംശിക്കായി ഓപ്പണിങ് മാറിയത് വലിയ കാര്യം: പ്രശംസയുമായി വസീം ജാഫർ

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യ നേടിയ തകർപ്പൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്റെ മനസ്സ് വലിയ അർപ്പണബോധമുള്ളതാണെന്നും പൂർണ്ണമായും ഒരു ടീം മാനായ സഞ്ജുവിനെപ്പോലുള്ള കളിക്കാരെയാണ് ടീമിന് ആവശ്യമെന്നും ജാഫർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചുറികൾ നേടിയിട്ടുള്ള ഒരാൾക്ക് ബാറ്റിംഗ് സ്ഥാനം വിട്ടുകൊടുക്കുക എളുപ്പമല്ലെന്നും സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ സഞ്ജുവിന് സാധിക്കുമെന്നും ജാഫർ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. മത്സരശേഷം സഹതാരം അഭിഷേക് ശർമ്മയും സഞ്ജുവിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശിയും (19 പന്തിൽ 45) അഭിഷേക് ശർമ്മയും (38 പന്തിൽ 113) ചേർന്ന് 43 പന്തിൽ 133 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാമതായി ക്രീസിലിറങ്ങിയ സഞ്ജു 13 പന്തിൽ 18 റൺസ് നേടി. 13.2 ഓവറിൽ ലക്ഷ്യം മറികടന്ന് 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി.

യുവതാരം വൈഭവ് സൂര്യവംശിയുടെ ഇന്നിംഗ്സിനെയും വസീം ജാഫർ പ്രശംസിച്ചു. ഐ.പി.എല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും 45 റൺസ് നേടിയ ഈ പ്രകടനം വൈഭവിന് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിരിച്ചുവരവിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന പേസർ ഭുവനേശ്വർ കുമാറിനെ ജാഫർ പിന്തുണച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടനത്തിന് ശേഷം അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചെത്തുമ്പോൾ താളം കണ്ടെത്താൻ അൽപം സമയമെടുക്കുമെന്നും ഭുവിയെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *