India Mirror News

ഇന്ത്യ – ന്യൂസിലൻഡ് മൂന്നാം ടി20 നാളെ: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത

ഇന്ത്യ – ന്യൂസിലൻഡ് മൂന്നാം ടി20 നാളെ: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നാളെ വെല്ലിംഗ്ടണിലെ ഹെൻറി സ്റ്റേഡിയത്തിൽ മൂന്നാം പോരാട്ടത്തിനിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും നാല് വിക്കറ്റുകൾക്ക് വിജയിച്ച ഇന്ത്യൻ ടീമിന് നാളെ ജയം ആവർത്തിക്കാനായാൽ 3-0ത്തിന് പരമ്പര സ്വന്തമാക്കാം. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷവും മാറ്റങ്ങളോടെയാവും ഇന്ത്യ പ്ലേയിംഗ് ലെവനിൽ ഇറങ്ങാൻ സാധ്യത. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി 99 റൺസ് വിട്ടുകൊടുത്ത് നിരാശപ്പെടുത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചേക്കും. ഭുവനേശ്വറിന് പകരം മായങ്ക് യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.

ബാറ്റിംഗ് നിരയിലും നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. രണ്ടാം മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷൻ മൂന്നാം ടി20യിലും കളിക്കില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാമത്തെ മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി 8 പന്തിൽ 4 റൺസെടുത്ത് പുറത്തായ 15-കാരൻ വൈഭവ് സൂര്യവംശിയെ സഞ്ജു സാംസണ് പകരം ഓപ്പണറായി പരീക്ഷിച്ചേക്കും. ഇതോടെ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. അതേസമയം അഭിഷേക് ശർമ്മ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ബാറ്റിംഗ് നിരയിൽ സ്ഥാനം നിലനിർത്തും. സ്പിൻ നിരയിൽ അക്സർ പട്ടേലിന് വിശ്രമം നൽകി കുൽദീപ് യാദവിനെയോ വരുൺ ചക്രവർത്തിയെയോ ഉൾപ്പെടുത്താൻ ചിന്തയുണ്ടെങ്കിലും ബാറ്റിംഗ് കരുത്ത് കണക്കിലെടുത്ത് അക്ഷർ തന്നെ തുടർന്നേക്കും. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരാണ് ഇന്ത്യയുടെ സാധ്യതാ ഇലവനിലുള്ളത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *