സർക്കാരിന്റെ അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സമരസമിതി കൺവീനർ വളർമതിയാണ് സമരപ്പന്തലിൽ വച്ച് തല മുണ്ഡനം ചെയ്തത്. നീതി നടപ്പിലാകുന്നത് വരെ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ അറിയിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികൾക്കായി സംസാരിച്ചിരുന്ന മുഖ്യമന്ത്രി, അധികാരത്തിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവഗണിക്കുകയാണെന്നും സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് ഒഴിയുകയാണെന്നും അവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി സമയം ചോദിച്ചത് സമരം പൊളിക്കാനാണെന്നും വളർമതി ആരോപിച്ചു. പഠിച്ച് നേടിയ ജോലിക്കായി പോരാട്ടം തുടരുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.



