India Mirror News

സൂര്യയുടെ ‘സീൻ’ സെൻസറിംഗ് പൂർത്തിയായി; ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ

സൂര്യയുടെ ‘സീൻ’ സെൻസറിംഗ് പൂർത്തിയായി; ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രം ‘സീൻ’ സെൻസറിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു. യു/എ 16 പ്ലസ് (U/A 16+) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 29 മിനിറ്റുമാണ് (149 മിനിറ്റും 16 സെക്കൻഡും). ദീപാവലി റിലീസായി നവംബർ 6-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം മലയാളി കൂട്ടുകെട്ടിൽ സൂര്യ അഭിനയിക്കുന്ന തമിഴ് സിനിമ എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. നസ്രിയയും നസ്ലെനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ജോൺ വിജയ്, ആനന്ദ് രാജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. നടൻ നസ്ലെന്റെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും കന്നി തമിഴ് ചിത്രം കൂടിയാണിത്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എത്തുന്ന സൂര്യയുടെ 47-ാമത് ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

കഴിഞ്ഞ വർഷം അവസാനം ചെന്നൈയിൽ പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചില ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിച്ചിരുന്നു. സഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക നിർമ്മിക്കുന്ന ‘സീന്റെ’ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. വിനീത് ഉണ്ണി പാലോട് ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേയും സംഘട്ടനം ചേതൻ ഡിസൂസയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അടുത്തിടെ ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *