India Mirror News

നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ നവംബറിൽ തീയേറ്ററുകളിലേക്ക്; ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ്

നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ നവംബറിൽ തീയേറ്ററുകളിലേക്ക്; ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ആദ്യ ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2026 നവംബർ 5-ന് തിയേറ്ററുകളിൽ എത്തും. സെൻസറിങ്ങ് പൂർത്തിയായ ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറും പതിനഞ്ച് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിലെ എ.ആർ. റഹ്മാൻ ഈണം പകർന്ന ‘രാവണതാണ്ഡവം’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, ‘റോക്കിംഗ് സ്റ്റാർ’ യഷ് രാവണനായും അഭിനയിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് തീയേറ്ററുകളിലെത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഓസ്കർ പുരസ്കാര ജേതാക്കളായ ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്താരാഷ്ട്ര വിതരണം സോണി പിക്ചേഴ്സും ഉത്തരേന്ത്യൻ വിതരണം ധർമ്മ പ്രൊഡക്ഷൻസും നിർവ്വഹിക്കും.

വൻ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിൽ അണിനിരക്കുന്നത്. കൈകേയിയായി ശോഭനയും, ദശരഥനായി അരുൺ ഗോവിലും, ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. കൂടാതെ വിശ്വാമിത്രനായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ്. ഡി.എൻ.ഇ.ജി ഒരുക്കുന്ന വി.എഫ്.എക്സ് ദൃശ്യവിസ്മയങ്ങളോടെ രണ്ട് ഭാഗങ്ങളിലായി എത്തുന്ന ഈ സിനിമാ പരമ്പരയിലെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിലൊന്ന് കൂടിയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *