India Mirror News

ബിഗ് ബജറ്റ് ഇതിഹാസ ചിത്രം ‘രാമായണ’: വിഎഫ്എക്സ് വിസ്മയവുമായി നിതീഷ് തിവാരി

ബിഗ് ബജറ്റ് ഇതിഹാസ ചിത്രം ‘രാമായണ’: വിഎഫ്എക്സ് വിസ്മയവുമായി നിതീഷ് തിവാരി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ റിലീസിന് മുൻപേ തന്നെ ആഗോളതലത്തിൽ തരംഗം സൃഷ്ടിക്കുന്നു. 2026 നവംബർ 5-ന് അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് വഴി ഇതുവരെ 25 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ചിത്രത്തിലെ ‘ജുഡി ജോഡി’ എന്ന പുതിയ ഗാനവും പുറത്തിറങ്ങി. എ.ആർ. റഹ്മാൻ ഈണം പകർന്ന് ശ്രേയ ഘോഷാൽ ആലപിച്ച ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രണ്ടു ഭാഗങ്ങളായി നിർമ്മിക്കുന്ന ഈ മഹാകാവ്യ ചിത്രത്തിന്റെ ആദ്യഭാഗം സോണി പിക്ചേഴ്സും ധർമ്മ പ്രൊഡക്ഷൻസുമാണ് വിതരണത്തിനെത്തിക്കുന്നത്.

വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുമ്പോൾ, പാൻ-ഇന്ത്യൻ താരം യഷ് പ്രതിനായകനായ രാവണനായി എത്തുന്നു. നിർമ്മാണ പങ്കാളി കൂടിയായ യഷിനൊപ്പം പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളികൾക്ക് സർപ്രൈസായി ശോഭന കൈകേയിയായി വേഷമിടുമ്പോൾ, പഴയ ടെലിവിഷൻ രാമായണം പരമ്പരയിൽ ശ്രീരാമനായെത്തിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. കൂടാതെ, ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്രനായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നു.

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീധർ രാഘവനാണ്. എട്ടു തവണ അക്കാദമി അവാർഡ് നേടിയ വി.എഫ്.എക്സ് സ്റ്റുഡിയോയായ ‘ഡിഎൻഇജി’ (DNEG) ആണ് ദൃശ്യവിസ്മയങ്ങൾ ഒരുക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ രാമായണം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷധ്യമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *