India Mirror News

പോളിമർ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി സ്റ്റീഫൻ ജോസ് വട്ടക്കളം

പോളിമർ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി സ്റ്റീഫൻ ജോസ് വട്ടക്കളം

തൊടുപുഴ: ചിങ്ങമാസപ്പുലരിയിൽ തൊടുപുഴയ്ക്ക് അഭിമാനമായി പോളിമർ ടെക്‌നോളജി മേഖലയിൽ ഉയർന്ന ഗവേഷണ ബിരുദമായ ഡോക്ടറേറ്റ് കരസ്ഥമാക്കി തൊടുപുഴ ചുങ്കം സ്വദേശി സ്റ്റീഫൻ ജോസ് വട്ടക്കളം. ചെന്നൈ അണ്ണാ സർവകലാശാലയിൽ നിന്നാണ് ഓഗസ്റ്റ് 17, ചിങ്ങം ഒന്നാം തീയതി അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ഒപ്റ്റോ-ഇലക്ട്രോണിക്സ്, ലൈറ്റ് എമിറ്റിങ് ആപ്ലിക്കേഷനുകളിൽ ഏറെ പ്രാധാന്യമുള്ള “In-Situ Polymerisation of MEH-PPV/Metal Oxide Polymer Nanocomposites for Enhanced and Multicolour Emission” എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ ഗവേഷണം. നാനോ ടെക്‌നോളജിയും പോളിമർ സയൻസും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പഠനം വരുംകാല ലൈറ്റിങ് സാങ്കേതികവിദ്യകൾക്കും ഡിസ്‌പ്ലേ ഉപകരണങ്ങൾക്കും ഏറെ പ്രയോജനകരമാണ്.

തൊടുപുഴ ചുങ്കം വട്ടക്കളം ജോസ് – പ്യാമ ജോസ് (മേത്തിരവിടത്ത്) ദമ്പതികളുടെ മകനാണ് സ്റ്റീഫൻ. സഹോദരൻ: ജെയ്‌സ് ജോസ്.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ B.E. ബിരുദവും തുടർന്ന് പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ M.Tech ബിരുദവും മികച്ച വിജയത്തോടെ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഗവേഷണത്തിലേക്ക് തിരിഞ്ഞത്. നിലവിൽ ചെന്നൈയിലെ അപ്പോളോ ടയേഴ്സ് (Apollo Tyres Ltd.) ഗ്ലോബൽ ആർ ആൻഡ് ഡി സെന്ററിൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി-മെറ്റീരിയൽസ് അനലിസ്റ്റ് (Intellectual Property–Materials Analyst) ആയി പ്രവർത്തിച്ചു വരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *