India Mirror News

ഷാരൂഖ് ഖാന്റെ ഒരൊറ്റ കത്തിൽ ബാങ്ക് ലോൺ പാസായി; ‘ഓം ശാന്തി ഓം’ ഓർമ്മകൾ പങ്കുവെച്ച് ശ്രേയസ് തൽപാഡെ.

ഷാരൂഖ് ഖാന്റെ ഒരൊറ്റ കത്തിൽ ബാങ്ക് ലോൺ പാസായി; ‘ഓം ശാന്തി ഓം’ ഓർമ്മകൾ പങ്കുവെച്ച് ശ്രേയസ് തൽപാഡെ.

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി ഫറ ഖാൻ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമാണ് ‘ഓം ശാന്തി ഓം’. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രേയസ് തൽപാഡെ, സിനിമയുടെ ഷൂട്ടിംഗിനിടയിൽ തനിക്കുണ്ടായ ഒരു മറക്കാനാകാത്ത അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ആദ്യത്തെ വീട് വാങ്ങാനായി ബാങ്കിൽ ലോണിന് അപേക്ഷിച്ചപ്പോൾ യോഗ്യതയില്ലെന്ന കാരണത്താൽ ബാങ്ക് അധികൃതർ അത് ആദ്യം നിഷേധിച്ചതായി ശ്രേയസ് ഓർക്കുന്നു. താൻ ഇപ്പോൾ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ ചിത്രത്തിലാണെന്ന് അറിഞ്ഞ ബാങ്ക് ജീവനക്കാർ, ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയം സംവിധായിക ഫറ ഖാനോട് പറഞ്ഞതിനെ തുടർന്ന്, രണ്ട് ദിവസത്തിനകം ഷാരൂഖ് ഖാൻ ഒപ്പിട്ട കത്ത് തനിക്ക് ലഭിച്ചെന്നും, ആ കത്ത് ബാങ്കിൽ സമർപ്പിച്ച അന്നു വൈകുന്നേരത്തിനുള്ളിൽ തന്നെ ലോൺ പാസായെന്നും ശ്രേയസ് വ്യക്തമാക്കുന്നു. ഓം ശാന്തി ഓം എന്ന ചിത്രമാണ് തന്റെ ആദ്യ വീട് സ്വന്തമാക്കാൻ സഹായിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, പത്താൻ, വാർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ എന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ഡിസംബറിലാണ് തിയേറ്ററുകളിൽ എത്തുക. ഷാരൂഖ് ഖാന് പുറമെ അഭിഷേക് ബച്ചൻ, സുഹാന ഖാൻ, അഭയ് വർമ്മ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *