India Mirror News

സവർക്കർ പരാമർശം: അധ്യാപകന്റെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ സംഘർഷം

സവർക്കർ പരാമർശം: അധ്യാപകന്റെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ സംഘർഷം

വി. ഡി. സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബി.ജെ.പി. കുമ്പളയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പങ്കെടുത്ത പരിപാടിയിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ക്വിസ് ചോദ്യങ്ങൾ തയ്യാറാക്കിയ സംഘത്തിൽ കോൺഗ്രസ് അധ്യാപക സംഘടനാ അംഗമായ അധ്യാപികയും ഉൾപ്പെട്ടിരുന്നിട്ടും അധ്യാപകനായ ഗുരുപ്രസാദിനെ മാത്രം ബലിയാടാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് ബി.ജെ.പി നിലപാട്. ഇതിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിലെ മന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി പ്രവർത്തകർ കുമ്പള ജി.എച്ച്.എസ്.എസിലെ വേദിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു.

സമയത്ത് യു.ഡി.എഫ് പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്നാണ് പൊലീസ് ബലം പ്രയോഗിച്ച് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ. എ. അശ്വിനിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുമ്പള പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം, ഫ്രീഡം ക്വിസ് ചോദ്യ വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. നിലവിലെ സസ്‌പെൻഷൻ പ്രാഥമിക നടപടി മാത്രമാണെന്നും അധ്യാപകർ അവരുടെ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കാനുള്ള വേദിയാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *