India Mirror News

സൗദിക്കും ഹൂതികൾക്കുമിടയിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ഇറാൻ; ട്രംപിന്റെയും ഐ.ആർ.ജി.സിയുടെയും മുന്നറിയിപ്പ്

സൗദിക്കും ഹൂതികൾക്കുമിടയിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ഇറാൻ; ട്രംപിന്റെയും ഐ.ആർ.ജി.സിയുടെയും മുന്നറിയിപ്പ്

സൗദി അറേബ്യയും ഹൂതി വിമതരും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ ചർച്ചയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നത് ഇസ്രായേലിന് മാത്രമേ പ്രയോജനം ചെയ്യൂ എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായാണ് കാര്യം സ്ഥിരീകരിച്ചത്. ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും രണ്ട് ഇസ്ലാമിക രാജ്യങ്ങൾ തമ്മിൽ ശത്രുത വർധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ വ്യക്തമാക്കി. രാഷ്ട്രീയ പരിഹാരങ്ങൾ തള്ളിക്കളഞ്ഞ് സൈനിക നീക്കങ്ങളിലേക്ക് കടക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ഹൂതികളുടെ നടപടികൾ അതിരുകടക്കുന്നുവെന്നും സ്ഥിതിഗതികൾ ഗുരുതരമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഹൂതികൾക്കെതിരെ എന്താണ് അടുത്ത നടപടിയെന്ന ചോദ്യത്തോട് പ്രതികരിക്കവെ, സൗദിക്കൊപ്പം ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഹോർമുസ് കടലിടുക്കിൽ വിദേശ ശക്തികൾ നടത്തുന്ന ഇടപെടലുകൾക്കെതിരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) രംഗത്തെത്തി. ഗൾഫ് മേഖലയ്ക്ക് പുറത്തുനിന്നുള്ള ശക്തികൾക്ക് ഹോർമുസ് കടലിടുക്കിന്റെ കാര്യങ്ങളിൽ ഇടപെടാൻ യാതൊരു അവകാശവുമില്ലെന്ന് ഐ.ആർ.ജി.സി മേധാവി അഹമ്മദ് വാഹിദി വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *