India Mirror News

ലൈംഗികപീഡനക്കേസിൽ നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ അതൃപ്തി; അടൂരിൽ സംഘർഷം

ലൈംഗികപീഡനക്കേസിൽ നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ അതൃപ്തി; അടൂരിൽ സംഘർഷം

ലൈംഗികപീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർച്ചയായ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. രാഹുലിന്റെ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബല വിഭാഗം. വിഷയം കൈകാര്യം ചെയ്യുന്നതിൽ രാഹുലിന് പിന്തുണ നൽകിയ ഡി.സി.സി പ്രസിഡന്റിനെതിരെയും പാർട്ടിയിൽ വിമർശനം ശക്തമായിട്ടുണ്ട്. അടൂരിലുണ്ടായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസിനുള്ളിലും രാഹുലിനെതിരെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.

ഏഴംകുളത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഡൽഹി പ്രതിഷേധ പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂവിവിളിച്ചതാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം അടൂർ ജനറൽ ആശുപത്രിയിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായി ആരോപണമുയർന്നു. ഇതിനെ തുടർന്ന് മേഖലയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലും കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു. രാഹുലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് സി.പി.ഐ.എം ആരോപിച്ചെങ്കിലും, തന്റെ സഹപ്രവർത്തകരെ ആക്രമിച്ചാൽ പ്രതികരിക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *