India Mirror News

യുഎഇയ്ക്കു നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം: കടുത്ത പ്രതിഷേധവുമായി ബഹ്റൈൻ, സൈനിക താവളം ആക്രമിച്ചെന്ന വാദം തള്ളി യുഎഇ

യുഎഇയ്ക്കു നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം: കടുത്ത പ്രതിഷേധവുമായി ബഹ്റൈൻ, സൈനിക താവളം ആക്രമിച്ചെന്ന വാദം തള്ളി യുഎഇ

യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണം യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. യുഎഇയുടെ സുരക്ഷയ്ക്കും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത ബഹ്റൈൻ, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടണമെന്ന് യുഎൻ രക്ഷാസമിതിയോട് അഭ്യർത്ഥിക്കുകയും ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഇറാൻ മാനിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു.

യുഎഇ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയും നേരിടാൻ സായുധ സേന സജ്ജമാണെന്നും 24 മണിക്കൂറും നിരീക്ഷണം തുടരുന്നുണ്ടെന്നും അറിയിച്ച അധികൃതർ, ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു. അതേസമയം, ദുബായിലെ അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം പൂർണ്ണമായും നിഷേധിച്ച യുഎഇ പ്രതിരോധ മന്ത്രാലയം, പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ റിപ്പോർട്ടുകളാണെന്ന് വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *