India Mirror News

യൂറോപ്പിൽ വലതുപക്ഷ മാധ്യമങ്ങളെ പിന്തുണയ്ക്കാൻ ഡൊണാൾഡ് ട്രംപ്; 4 മില്യൺ ഡോളർ നീക്കിവെക്കുന്നതായി റിപ്പോർട്ട്

യൂറോപ്പിൽ വലതുപക്ഷ മാധ്യമങ്ങളെ പിന്തുണയ്ക്കാൻ ഡൊണാൾഡ് ട്രംപ്; 4 മില്യൺ ഡോളർ നീക്കിവെക്കുന്നതായി റിപ്പോർട്ട്

യൂറോപ്പിൽ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 മില്യൺ യുഎസ് ഡോളർ ചെലവഴിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൺസേർവേറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി നീക്കിവെച്ച 25 മില്യൺ ഡോളറിൽ നിന്നാണ് ഈ തുക മാറ്റിവെക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ട്രംപ് അനാവശ്യമായി ഇടപെടുന്നുവെന്ന വിമർശനങ്ങളും, വിവിധ സർക്കാരുകളുമായുള്ള അഭിപ്രായഭിന്നതകളും ട്രംപിന്റെ ജനപ്രിയതയെ ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വൈറ്റ് ഹൗസിന്റെ ഈ പുതിയ നീക്കം.

അറ്റ്ലാന്റിക് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫണ്ട് അനുവദിക്കുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വ്യക്തമാക്കുന്നത്. വരുംവർഷത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയും, തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും മാധ്യമങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *