India Mirror News

അനധികൃത ഖനനങ്ങൾക്കെതിരെ വ്യാപക പരിശോധന; ക്വാറികൾ അടച്ചുപൂട്ടാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശം

അനധികൃത ഖനനങ്ങൾക്കെതിരെ വ്യാപക പരിശോധന; ക്വാറികൾ അടച്ചുപൂട്ടാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശം

സംസ്ഥാനത്ത് അനധികൃത ഖനനം തടയുന്നതിനായി പരിശോധന വ്യാപിപ്പിക്കാൻ ജിയോളജി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പ്രദേശത്തെ അനധികൃത ഖനനങ്ങളെക്കുറിച്ച് പരിശോധന നടത്തി, സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.

പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെയാണ് ശക്തമായ നടപടികളുമായി വ്യവസായ വകുപ്പ് രംഗത്തെത്തിയത്. മലപ്പുറം ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അടിയന്തരമായി അടച്ചുപൂട്ടാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇത്തരം ക്വാറികളിലെ എല്ലാത്തരം നിർമ്മാണങ്ങളും ഖനന പ്രവർത്തനങ്ങളും ഉടൻ നിർത്തിവെപ്പിക്കുമെന്നും, നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്കും (എസ്.പി) നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *