India Mirror News

ഹോർമുസ് ചർച്ച മാറ്റിവെച്ച് ഗൾഫ് രാജ്യങ്ങളും ഇറാനും; കപ്പൽ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കാതെ ട്രംപ്

ഹോർമുസ് ചർച്ച മാറ്റിവെച്ച് ഗൾഫ് രാജ്യങ്ങളും ഇറാനും; കപ്പൽ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കാതെ ട്രംപ്

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനിൽ ഇന്നും ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന നിർണായക ചർച്ച മാറ്റിവെച്ചു. ഇറാഖ് ഒഴികെയുള്ള അംഗരാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനാവശ്യമായ ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കു കപ്പലിന് നേർക്കുണ്ടായ ആക്രമണത്തിൽ സ്വന്തം പങ്കാളിത്തം സ്ഥിരീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. ഹൂതി ആക്രമണത്തിൽ സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *