സംസ്ഥാനത്ത് സ്വർണ്ണവില ചാഞ്ചാട്ടം തുടരുന്നതിനിടെ ഇന്ന് വീണ്ടും താഴോട്ട് ഇറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപ വർധിച്ച് വില കുതിച്ചുയർന്നിരുന്നെങ്കിലും ഇന്ന് രാവിലെ പവന് 480 രൂപ കുറയുകയായിരുന്നു. വിലക്കുറവോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 1,09,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയായി തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ട്രോയ് ഔൺസിന് 4,310 ഡോളർ എന്ന നിരക്കിലാണ് ആഗോള വിപണിയിൽ നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് പ്രതിവർഷം ടൺ കണക്കിന് സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കാറുണ്ടെങ്കിലും ആഗോള വിപണിയിലെ വില വർധനവ് എപ്പോഴും പ്രാദേശിക വിപണിയിൽ അതേപടി ഉണ്ടാകണമെന്നില്ല.



