India Mirror News

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ ടെൻഡറുമായി കെ.എസ്.ഇ.ബി

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ ടെൻഡറുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒക്ടോബർ, ഡിസംബർ മാസങ്ങളിലേക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി പുതിയ ടെൻഡർ ക്ഷണിച്ചു. പീക്ക് സമയങ്ങളിൽ ആവശ്യമായ 600 മെഗാവാട്ട് വൈദ്യുതി ഡീപ്പ് പോർട്ടൽ ബിഡ്ഡിങ് വഴി വാങ്ങാനാണ് നീക്കം. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി സംസ്ഥാന റെഗുലേറ്ററി കമ്മീഷനെയും ബോർഡ് ഉടൻ സമീപിക്കും. അതേസമയം, യൂണിറ്റിന് 30 രൂപ എന്ന ഉയർന്ന നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള മുൻ തീരുമാനത്തിൽ നിന്ന് കെ.എസ്.ഇ.ബി പിന്മാറിയേക്കും. ഇത്തരം കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് പ്രതിദിനം 12 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇത് ആത്യന്തികമായി ജനങ്ങൾക്ക് വൻ ഭാരമായി മാറുമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക കണക്കുകൂട്ടലുകൾ വലിയ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ബോർഡ് നിലപാട് മാറ്റിയത്. ഭീമമായ ഈ ബാധ്യതയെക്കുറിച്ച് സർക്കാരിനെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച ശേഷമേ സർക്കാർ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കൂ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *