India Mirror News

മധ്യപ്രദേശ് ക്ഷേത്രത്തിൽ കോടികളുടെ സംഭാവന തട്ടിപ്പ്;

മധ്യപ്രദേശ് ക്ഷേത്രത്തിൽ കോടികളുടെ സംഭാവന തട്ടിപ്പ്;

ബിജെപി ഭരണത്തിന് കീഴിലുള്ള മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി ഉയർന്നു. അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ സർക്കാരിന്റെ ഔദ്യോഗിക മാനേജ്‌മെന്റ് കമ്മിറ്റി നിലവിലിരിക്കെത്തന്നെ, ഇതിന് സമാന്തരമായി രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമിതി രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭക്തർ വഴിപാടായി നൽകുന്ന പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും ഈ സംഘം സ്വന്തമായി അച്ചടിച്ച രസീതുകൾ നൽകി കൈക്കലാക്കുകയും, ക്ഷേത്രത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകൾക്ക് പകരം പ്രത്യേക സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഫണ്ട് വകമാറ്റുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഗർ-മാൽവ ജില്ലാ കലക്ടർ പ്രീതി യാദവ് നിലവിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഗർ-മാൽവ ജില്ലാ പഞ്ചായത്ത് സിഇഒ ബി.എസ് സോളങ്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഈ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്നത്. ജില്ലാ ട്രഷറി ഓഫീസർ മനീഷ് സോളങ്കി, നാൽഖേഡ മുനിസിപ്പൽ കൗൺസിൽ ചീഫ് മുൻസിപ്പൽ ഓഫീസർ മിനി അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ക്ഷേത്രത്തിലെ സംഭാവന സ്വീകരിക്കുന്ന രീതിയും ബാങ്ക് അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിച്ച് ഏഴു ദിവസത്തിനകം കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഈ അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *