India Mirror News

വോട്ടർപട്ടിക തിരുത്തലിനെതിരെ പ്രതിഷേധം: ബംഗളൂരുവിൽ സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’ നാളെ

വോട്ടർപട്ടിക തിരുത്തലിനെതിരെ പ്രതിഷേധം: ബംഗളൂരുവിൽ സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’ നാളെ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ സി.ജെ.പിയും വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജനാധിപത്യ കോടതി’ നാളെ ബംഗളൂരു ഫ്രീഡം പാർക്കിൽ നടക്കും. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന പീപ്പിൾസ് ട്രിബ്യൂണലിൽ അനധികൃതമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാധാരണക്കാർ നേതാക്കളുമായി വിവരങ്ങൾ പങ്കുവെക്കും. തുടർന്ന് അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെരുപ്പ് പ്രതിഷേധവും അരങ്ങേറും. എസ്.ഐ.ആർ പ്രക്രിയയിലൂടെ വോട്ടർപട്ടികയിൽ വരുത്തിയ എല്ലാ വെട്ടിമാറ്റലുകളും റദ്ദാക്കി മുൻപത്തെ പട്ടിക പുനഃസ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

നടൻ പ്രകാശ് രാജ്, അശുതോഷ് റാങ്ക തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചിട്ടുണ്ട്. സി.ജെ.പി വക്താവ് സൗരവ് ദാസ്, അഭിജീത്ത് ദീപ്കെ എന്നിവർക്ക് പുറമെ വിവിധ യൂത്ത്, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും ബംഗളൂരുവിൽ നടക്കുന്ന ഈ പ്രതിഷേധ പരിപാടിയിൽ അണിനിരക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *