India Mirror News

ലോകകപ്പിനിടെ വ്യാജ പ്രചാരണം: മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നിയമനടപടിയുമായി അർജന്റീന

ലോകകപ്പിനിടെ വ്യാജ പ്രചാരണം: മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നിയമനടപടിയുമായി അർജന്റീന

ഫിഫ ലോകകപ്പിനിടെ അർജന്റീന ടീമിനും കളിക്കാർക്കുമെതിരെ രൂക്ഷമായ വ്യാജ പ്രചാരണങ്ങൾ നടന്ന സംഭവത്തിൽ കർശന നിയമനടപടിയുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). യാതൊരു തെളിവുകളുമില്ലാതെ തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ കേസ് ഫയൽ ചെയ്യാനാണ് അസോസിയേഷന്റെ തീരുമാനം. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെയും ഏജൻസികളുടെയും പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ അധികൃതർ നിലവിൽ ശേഖരിച്ചുവരികയാണ്.

ടീമിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിനൊപ്പം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് എ.എഫ്.എ ഔദ്യോഗിക പരാതി നൽകും. ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കും പ്രമുഖ സ്പോർട്സ് പേജുകൾക്കും വൻതുക വാഗ്ദാനം ചെയ്ത് അർജന്റീനക്കെതിരെ ആസൂത്രിതമായി വ്യാജ വാർത്തകളും വിമർശനങ്ങളും പ്രചരിപ്പിക്കാൻ ചില പി.ആർ ഏജൻസികൾ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം എല്ലാവിധ വ്യാജ പ്രചരണങ്ങൾക്കെതിരെയും ശക്തമായ നിയമവഴികളിലൂടെ മുന്നോട്ടുപോകുമെന്നാണ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുള്ളത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *