India Mirror News

ലോകകപ്പ് ടീമുകളുടെ എണ്ണം 64 ആക്കാൻ ഫിഫ

ലോകകപ്പ് ടീമുകളുടെ എണ്ണം 64 ആക്കാൻ ഫിഫ

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുമെന്ന നിർണായക സൂചനകൾ നൽകി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ആദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ നടന്ന ലോകകപ്പ് ചരിത്ര വിജയമാണെന്ന് വിലയിരുത്തിയ അദ്ദേഹം, ലോകകപ്പിന്റെ നൂറാം വാർഷികപ്പതിപ്പായ 2030-ൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം ഫിഫയുടെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കി. നിലവിലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുകയും അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമി ഫൈനലിൽ ഇടംപിടിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്റിനോയുടെ ഈ പ്രഖ്യാപനം പുറത്തുവന്നത്.

ലോകകപ്പ് എന്നത് ഏതാനും രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട ഒന്നല്ലെന്ന് സ്വിസ് മാധ്യമമായ ‘ബ്ലൂവിൻ’-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫിഫ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇപ്പോൾ നടപ്പിലാക്കിയ 48 ടീമുകളുടെ ഫോർമാറ്റ് നൂറു ശതമാനം വിജയമായിരുന്നു. ലോകകപ്പ് ഫുട്ബോൾ എന്നത് മുഴുവൻ ലോകത്തിനും അവകാശപ്പെട്ടതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമായി ചുരുങ്ങേണ്ടതല്ല. ലോകകപ്പ് വേദിയിൽ കളിക്കുക എന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ഫുട്ബോളിലെ ചെറിയ രാജ്യങ്ങൾക്ക് നമ്മൾ ഇത്തരം വലിയ വേദികളിൽ അവസരം നൽകിയില്ലെങ്കിൽ, അവരുടെ കായിക നിലവാരം മെച്ചപ്പെടുത്താനുള്ള വലിയൊരു പ്രചോദനമാണ് അവർക്ക് നഷ്ടമാകുന്നത്. ഈ സാഹചര്യത്തിൽ, നിലവിലെ ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാകുന്നതോടെ 64 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറുന്നതിനെക്കുറിച്ച് ഫിഫയുടെ ബന്ധപ്പെട്ട സമിതികൾ വിശദമായ ചർച്ചകൾ നടത്തുമെന്നും ജിയാനി ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *