India Mirror News

കനത്ത മഴയിലും നഗോയയിൽ പ്രളയം: ഏഷ്യൻ ഗെയിംസ് നിശ്ചയിച്ച പ്രകാരം നടക്കും; 768 അംഗ ഇന്ത്യൻ സംഘത്തിന് അംഗീകാരം

കനത്ത മഴയിലും നഗോയയിൽ പ്രളയം: ഏഷ്യൻ ഗെയിംസ് നിശ്ചയിച്ച പ്രകാരം നടക്കും; 768 അംഗ ഇന്ത്യൻ സംഘത്തിന് അംഗീകാരം

ഏഷ്യൻ ഗെയിംസിന് പത്ത് ദിവസം മാത്രം ശേഷിക്കെ, ആതിഥേയ നഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത മഴയെത്തുടർന്ന് പ്രളയം. റെക്കോർഡ് മഴയിൽ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വീടുകളും വെള്ളത്തിനടിയിലായതോടെ, ഇതിനകം എത്തിയ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം കായികതാരങ്ങളെയും ഒഫീഷ്യലുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നു. ഗതാഗത സംവിധാനങ്ങൾ പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ മൂവായിരത്തിലേറെ പ്രദേശവാസികളും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചില കായിക വേദികളിൽ ചോർച്ചയുണ്ടായെങ്കിലും പ്രധാന സ്റ്റേഡിയങ്ങൾക്ക് കേടുപാടുകളില്ലെന്നും, അതിനാൽ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ഗെയിംസ് നടക്കുമെന്നും നാഗോയ മേയർ ഇച്ചിറോ ഹിരോസാവയും സംഘാടകരും വ്യക്തമാക്കി.

ഇതിനിടെ, ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി. 503 അത്‌ലറ്റുകളും 246 ടീം ഒഫീഷ്യലുകളും ഉൾപ്പെടെ ആകെ 768 അംഗങ്ങളടങ്ങുന്ന വൻ സംഘമാണ് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് തിരിക്കുന്നത്. ചീഫ് ഡി മിഷൻ സഹദേവ് യാദവ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പർദിവാല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 36 കായിക ഇനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. പരിക്കുമൂലം നീരജ് ചോപ്ര പിന്മാറിയെങ്കിലും 79 താരങ്ങളടങ്ങുന്ന അത്‌ലറ്റിക്സ് ടീമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംഘം. ഇതിനുപുറമെ വി.വി.എസ്. ലക്ഷ്മൺ, അമോൽ മുജുംദാർ എന്നിവർ പരിശീലിപ്പിക്കുന്ന ക്രിക്കറ്റ് ടീമുകളും, മനു ഭാക്കർ നയിക്കുന്ന ഷൂട്ടിംഗ് ടീമും, പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റൺ ടീമും മികച്ച മെഡൽ പ്രതീക്ഷകളുമായി ഗെയിംസിനിറങ്ങും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *