India Mirror News

സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വഴികാട്ടികൾ; രാജ്യം ഇന്ന് അധ്യാപകദിനം ആചരിക്കുന്നു

സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വഴികാട്ടികൾ; രാജ്യം ഇന്ന് അധ്യാപകദിനം ആചരിക്കുന്നു

സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അധ്യാപകരെ സ്മരിച്ച് രാജ്യമെമ്പാടും ഇന്ന് അധ്യാപകദിനം ആചരിക്കുന്നു. തത്ത്വചിന്തകനും പ്രശസ്ത അധ്യാപകനുമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5-ന് അധ്യാപകദിനമായി ആഘോഷിക്കുന്നത്. 1962-ൽ അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ ജന്മദിനം ആഘോഷിക്കാൻ അനുമതി തേടിയെത്തിയ ശിഷ്യന്മാരോട്, തന്റെ ജന്മദിനം വ്യക്തിപരമായ ആഘോഷമാക്കുന്നതിന് പകരം രാജ്യത്തെ അധ്യാപകർക്കായി സമർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

നിർമ്മിത ബുദ്ധിയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾ വൈജ്ഞാനിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുന്ന ഇക്കാലത്ത്, ശരിയായ വഴികാട്ടികളാവുക എന്ന വലിയ ഉത്തരവാദിത്തമാണ് അധ്യാപകർക്കുള്ളത്. വിവരങ്ങളും അറിവുകളും ലഭിക്കാൻ ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ടെങ്കിലും, വിദ്യാർത്ഥികളിൽ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തി ആത്മവിശ്വാസമുള്ള നല്ലൊരു പൗരനാക്കി മാറ്റാൻ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണ്. ജാതിമത ചിന്തകൾക്കതീതമായി എല്ലാവരെയും സമന്മാരായി കാണുന്ന ഒരു ലോകം സൃഷ്ടിക്കാനും, കുട്ടികളിൽ വിമർശനാത്മക ചിന്തയും ധാർമ്മികതയും വളർത്താനും അധ്യാപനം എന്ന തപസ്യയിലൂടെ സാധിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *