India Mirror News

മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമലയിലെ ഷൂട്ടിംഗിനായി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി; പമ്പയിലും നിലക്കലിലും അനുമതി

മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമലയിലെ ഷൂട്ടിംഗിനായി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി; പമ്പയിലും നിലക്കലിലും അനുമതി

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശബരിമലയിൽ അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ കോടതിയെ സമീപിച്ചത്. പെരിയാർ ടൈഗർ റിസർവ് ഉൾപ്പെടുന്ന ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡി.എഫ്.ഒ അറിയിച്ചെങ്കിലും നിലക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണത്തിന് റാന്നി ഡി.എഫ്.ഒ അനുമതി നൽകിയതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ശബരിമലയിൽ ചിത്രീകരിക്കുന്നതിനായി ദേവസ്വം ബോർഡ് മുൻപ് ഉപാധികളോടെ അനുമതി നൽകിയിരുന്നു. നേരത്തെ മകരവിളക്ക് കാലത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തവണ കൃത്യമായ അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കിയത്. ‘ലൗലജൻ’ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക-വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ പ്രമേഹമാക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്. മാലയിട്ട അയ്യപ്പഭക്തർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് ഏറെ ശ്രദ്ധ നേടിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *