India Mirror News

സൗദിയിലും യെമനിലും ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, സൈനിക ക്യാമ്പുകൾ തകർത്തു

സൗദിയിലും യെമനിലും ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, സൈനിക ക്യാമ്പുകൾ തകർത്തു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് സൗദി പൗരന്മാരും നാല് വിദേശികളുമടക്കം 11 പേർക്ക് പരിക്കേറ്റു. ഇറാന്റെ മേൽനോട്ടത്തിൽ ഹൂതികളും ഇറാഖി മിലിഷ്യകളും ചേർന്ന് സൗദിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

അതേസമയം, യെമനിലെ ഔദ്യോഗിക സർക്കാരിന് കീഴിലുള്ള സൈനിക ക്യാമ്പുകൾക്ക് നേരെയും ഹൂതികളുടെ ശക്തമായ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടന്നു. മറീബ്, ഹദ്രാമൗദ്, റുവൈക്, അൽ-അബർ, അൽ താനിയ തുടങ്ങിയ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ വഞ്ചനാപരമായ ആക്രമണത്തെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ യെമനിലെ യു.എസ് എംബസിയും ശക്തമായ പ്രതിഷേധമറിയിച്ചു.

കിഴക്കൻ യെമനിലെ നിരവധി സൈനിക ക്യാമ്പുകളും താവളങ്ങളും ആയുധ-വെടിക്കോപ്പ് ശേഖരങ്ങളും സൈനിക വാഹനങ്ങളും തകർത്തതായി ഹൂതികൾ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായവും കാര്യമായ വസ്തുനാശവും സംഭവിച്ചതായി മുൻപ് എമർജൻസി ഫോഴ്‌സസ് വ്യക്തമാക്കിയിരുന്നുവെങ്കിലും, ഹൂതികളുടെ ഈ അവകാശവാദങ്ങളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *