India Mirror News

കുതിരാൻ തുരങ്കത്തിന് മുകളിൽ നേരിയ മണ്ണിടിച്ചിൽ

കുതിരാൻ തുരങ്കത്തിന് മുകളിൽ നേരിയ മണ്ണിടിച്ചിൽ

തൃശ്ശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുതിരാൻ തുരങ്കത്തിന് മുകളിൽ ഇന്ന് രാവിലെ നേരിയ മണ്ണിടിച്ചിലുണ്ടായി. പടിഞ്ഞാറേ ഭാഗത്ത് തുരങ്കത്തിന് മുകൾഭാഗത്തുള്ള രണ്ടിടങ്ങളിലാണ് മണ്ണിടിഞ്ഞു വീണത്. സംഭവത്തെത്തുടർന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെ. രാജൻ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർനടപടികളുടെ ഭാഗമായി ദേശീയപാത സുരക്ഷാ വിഭാഗം സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തും.

നിലവിൽ ഗതാഗതത്തിന് ഭീഷണിയില്ലെന്നും വാഹനങ്ങൾ കടന്നുപോകുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ. രാജൻ എം.എൽ.എ വ്യക്തമാക്കി. എന്നാൽ മുകളിലുള്ള മരങ്ങൾ താഴേക്ക് പതിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഏതെങ്കിലും നീർച്ചാലുകൾ അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് നിലവിൽ തുടർച്ചയായ വെള്ളമൊഴുക്കില്ലെന്നും രണ്ടു വശങ്ങളിലൂടെയുമാണ് വെള്ളം ഒഴുകിപ്പോകുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രദേശത്ത് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള 110 കെ.വി സബ്‌സ്റ്റേഷനിൽ ആളുകൾ നിൽക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *