India Mirror News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്; ഇ.യു-വിലെ ആദ്യ രാജ്യം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്; ഇ.യു-വിലെ ആദ്യ രാജ്യം

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ ദോഷകരമായ സ്വാധീനത്തെക്കുറിച്ചും, സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെയും പശ്ചാത്തലത്തിലാണ് ഫ്രഞ്ച് സർക്കാറിന്റെ ഈ നിർണ്ണായക നിയമനിർമ്മാണം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവെച്ച ഈ ചരിത്രപരമായ നടപടിയെ പാർലമെന്റിന്റെ ഇരുസഭകളും ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. പുതിയ നിയമപ്രകാരം സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ ഹൈസ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും. വരും സെപ്റ്റംബർ മാസത്തോടെ ഈ നിയമം രാജ്യത്ത് നിലവിൽ വരും. അതേസമയം, ഓൺലൈൻ വിജ്ഞാനകോശങ്ങൾ, വിദ്യാഭ്യാസ-ശാസ്ത്രീയ സംബന്ധിയായ വെബ്‌സൈറ്റുകൾ എന്നിവയെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *