India Mirror News

‘നെതന്യാഹു യുദ്ധക്കുറ്റവാളി, എന്നാൽ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ല’: വിരുന്ന് മാറ്റിവെച്ച് മേയർ സോഹ്റാൻ മംദാനി

‘നെതന്യാഹു യുദ്ധക്കുറ്റവാളി, എന്നാൽ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ല’: വിരുന്ന് മാറ്റിവെച്ച് മേയർ സോഹ്റാൻ മംദാനി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്നും അദ്ദേഹത്തിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് നഗരത്തിന് നേരിട്ട് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ എന്ന് പരിശോധിച്ച് വരികയാണെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കാര്യത്തിലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് മംദാനി വ്യക്തമാക്കിയിരുന്നു. ഐ.സി.സി വാറന്റുകൾ നടപ്പിലാക്കുന്നതിൽ ഒരു യു.എസ് നഗരത്തിനുള്ള അധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ചൊല്ലി വൻ രാഷ്ട്രീയ ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ന്യൂയോർക്കിന് ഇതിൽ പരിമിതികളുണ്ടെന്ന് മേയർ സ്വയം വ്യക്തമാക്കിയത്. അതേസമയം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന മംദാനിയുടെ ആദ്യ പ്രസ്താവനയ്ക്ക് പിന്നാലെ, അദ്ദേഹം യു.എസ് സന്ദർശിക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസ യുദ്ധത്തിനിടെ നടന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2024-ലാണ് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *