India Mirror News

കെ.പി.സി.സി പുതിയ അധ്യക്ഷൻ: മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് ഹൈക്കമാൻഡ്; പ്രഖ്യാപനം ഈ മാസാവസാനം

കെ.പി.സി.സി പുതിയ അധ്യക്ഷൻ: മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് ഹൈക്കമാൻഡ്; പ്രഖ്യാപനം ഈ മാസാവസാനം

പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ സമവായ നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ജെ. കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ദീപാ ദാസ് മുൻഷിയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. തർക്കങ്ങളില്ലാതെ എല്ലാവരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനത്തിലെത്താനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. നിലവിൽ അധ്യക്ഷ പദവിയിലേക്ക് ജോസഫ് വാഴയ്ക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കമുള്ളത്. പാർലമെന്ററി പദവികൾ വഹിക്കുന്നവരെ സംഘടനാ തലപ്പത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന പ്രാഥമിക ധാരണയിലാണ് യു.ഡി.എഫ് നേതൃത്വം എത്തിയത്.

അതേസമയം, മുഴുവൻ സമയ പ്രസിഡന്റിനെ കണ്ടെത്താനായില്ലെങ്കിൽ എം.പിമാരെ പരിഗണിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ. രാഘവൻ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയരുന്നുണ്ട്. കർണാടക മന്ത്രിസഭാ വികസനത്തിന് ശേഷം അന്തിമ കൂടിയാലോചനകൾ നടക്കും. ഈ മാസം അവസാനത്തോടെ തന്നെ പുതിയ കെ.പി.സി.സി അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *