India Mirror News

പാലക്കാട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു

ചാലിശേരി എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് ഡ്യൂട്ടിക്കിടെ വിഷപ്പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയതിനെ തുടർന്ന് ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് അറിയുന്നത്.

പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്ന പരിസരം മുഴുവൻ വൻതോതിൽ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണുള്ളത്. ആശുപത്രി പരിസരം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ ഡോക്ടർ ഉൾപ്പെടെ മുൻപ് പരാതി നൽകിയിരുന്നെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *