India Mirror News

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്കത്തിന് തുടക്കം; വികസന കവാടം തുറന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്കത്തിന് തുടക്കം; വികസന കവാടം തുറന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയൊരു നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കവും സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്തുള്ളതെന്നും വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ റെയിൽ-റോഡ് കണക്റ്റിവിറ്റി പൂർത്തിയാക്കിയിരുന്നെങ്കിൽ നൂറിരട്ടി ഫലം ലഭിക്കുമായിരുന്നുവെന്നും കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്തെ എക്സിം (EXIM) ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളർച്ചയ്ക്ക് പുറമെ സാധാരണക്കാരുടെ ജീവിതത്തിലും വൻ കുതിപ്പുണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിലേക്കുള്ള റോഡ് കണക്റ്റിവിറ്റി വലിയ മാറ്റമുണ്ടാക്കുമെന്നും വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ്‌വേയായി മാറിയെന്നും അദാനി പോർട്ട് സി.ഇ.ഒ അശ്വിനി ഗുപ്ത വ്യക്തമാക്കി. അതേസമയം, ചടങ്ങിൽ മുഖ്യാതിഥിയാകേണ്ടിയിരുന്ന കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പ്രതിപക്ഷനേതാവ് പിണറായി വിജയനും പരിപാടിയിൽ നിന്ന് വിട്ടുനിന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *