India Mirror News

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ കേന്ദ്ര ഏജൻസികളുടെ വ്യാപക നീക്കം; അഞ്ച് മാസത്തിനിടെ നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ കേന്ദ്ര ഏജൻസികളുടെ വ്യാപക നീക്കം; അഞ്ച് മാസത്തിനിടെ നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ രണ്ട് ലക്ഷത്തിനടുത്ത് ഉത്തരവുകൾ നൽകിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴി ശരാശരി പ്രതിദിനം 1,275 അല്ലെങ്കിൽ ഓരോ 68 സെക്കൻഡിലും ഒന്നു എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ പോർട്ടലിലൂടെ പരാതികൾ നൽകാം. ഇതുവഴി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ നിന്നായി ഏകദേശം 1,95,000 പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് ലഭിച്ചത്. ജന്തർമന്തറിൽ സി.ജെ.പി നടത്തിയ സമര സമയത്താണ് ഏറ്റവും കൂടുതൽ ഉത്തരവുകൾ നൽകിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ലഭിച്ച നോട്ടീസുകളിൽ പകുതിയോളവും (ഏകദേശം 1 ലക്ഷം) വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പ്രധാന പ്രചാരണ ഉപാധിയായ ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. കൂടാതെ ഫേസ്ബുക്കിന് 80,000-ത്തോളവും യൂട്യൂബിന് 15,000-ത്തോളവും പോസ്റ്റുകൾ പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ലഭിച്ചു. ഓരോ റിക്വസ്റ്റിലും സമാനമായ നൂറുകണക്കിന് പോസ്റ്റുകൾ ഉൾപ്പെടുന്നതിനാൽ ആകെ നീക്കം ചെയ്ത പോസ്റ്റുകളുടെ കൃത്യമായ കണക്ക് വ്യക്തമല്ല. മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനം ഈ ഉത്തരവുകൾ പ്രകാരം സ്വയം പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്നും, ഇതിനാലാണ് പലപ്പോഴും തെറ്റായി നീക്കം ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ പിന്നീട് കമ്പനിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *